Connect with us

Organisation

ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സ് ഗൂഡല്ലൂരില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2016 ജനുവരി 24ന് ഗൂഡല്ലൂരില്‍ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സും, എസ് ബി എസ് ബാല സഞ്ചയവും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ബാല സഞ്ചയത്തില്‍ നീലഗിരിയിലെ വിവിധ റെയ്ഞ്ചുകളിലെയും യൂനിറ്റുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സമസ്ത, മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എസ് എഫ്, എസ് എം എ നേതാക്കള്‍ സംബന്ധിക്കും

Latest