Connect with us

Palakkad

സമൂഹത്തിന്റെ വലിയ ശാപം മൂല്യങ്ങളില്‍ നിന്നകന്ന വിദ്യാഭ്യാസം: അമതാനന്ദമയീ

Published

|

Last Updated

പാലക്കാട്: സമൂഹം നേരിടുന്ന ഏറ്റവും വലിയ ശാപം മൂല്യങ്ങളില്‍ നിന്ന് അകന്നുപോയ വിദ്യാഭ്യാസമാണെന്ന് മാതാ അമൃതാനന്ദമയീ പറഞ്ഞു. ഭൗതിക സുഖങ്ങള്‍ക്കായുള്ള പരക്കംപാച്ചിലിനിടയില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനമായതാണ് വിദ്യാഭ്യാസം. സംസ്‌കാരത്തെ അവഗണിച്ചുകൊണ്ടുള്ള പരിഷ്‌ക്കാരം, പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം, ആരോഗ്യത്തെ അവഗണിച്ചുള്ള ജീവിത ശൈലി എന്നിവയും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ശാപങ്ങളാണ്- അവര്‍ പറഞ്ഞു.
പുത്തൂര്‍ മഠത്തിലെ ബ്രഹ്മസ്ഥാന ക്ഷേത്രവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയീ. ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മലപ്പുറം ജില്ലാ ജഡ്ജ് എം ആര്‍ അനിത, റിട്ട ഹൈക്കോടതി ജസ്റ്റിസ് എം എന്‍.കൃഷ്ണന്‍, ഡോ പി അച്യുതന്‍, കെ ബി ശീദേവി തുടങ്ങിയ പ്രമുഖര്‍ അമ്മയെ ഹാരമണിയിച്ച് അനുഗ്രഹം തേടി. സമാപന ദിവസമായ ഇന്ന് രാവിലെ ഏഴിനു രാഹുദോഷനിവാരണ പൂജയും 16നു രാവിലെ ഏഴിനു ശനിദോഷനിവാരണ പൂജയും നടക്കും. ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടാകും.

---- facebook comment plugin here -----

Latest