സി പി എം മണ്ഡലം ജാഥകള്‍ പര്യടനം തുടരുന്നു

Posted on: January 16, 2016 9:55 am | Last updated: January 16, 2016 at 9:55 am
SHARE

വടക്കഞ്ചേരി: സി പി എം പോളിറ്റ ബ്യൂറോ അംഗം പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന്റെഭാഗമായി സി പി എം സംസ്ഥാന കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ എം എല്‍ എ നയിക്കുന്ന ആലത്തൂര്‍ നിയോജകമണ്ഡലം കാല്‍നടജാഥ കുണ്ടുക്കാടില്‍ നിന്നാരംഭിച്ച് ഒടുകൂരില്‍ സമാപിച്ചു.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥക്യാപ്റ്റന് പുറമെ കെ ഡി പ്രസേനന്‍, എസ് അബ്ദുറഹ് മാന്‍, വി സി രാമചന്ദ്രന്‍, കെ ബാലന്‍, എസ് രാധാകൃഷ്ണന്‍, പി കോമളം പ്രസംഗിച്ചു. ഇന്ന് ജാഥക്ക് വണ്ടാഴി, മുടപ്പല്ലൂര്‍, പന്തപ്പറമ്പ്, ചിറ്റിലഞ്ചേരി എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം കാട്ടുതെരുവില്‍ സമാപിക്കും. സി പി ഐ ജില്ലാ കമ്മിറ്റിയംഗം നയിക്കുന്ന കാല്‍നടജാഥ വടക്കഞ്ചേരിയില്‍ നിന്നാരംഭിച്ച് കാരപ്പൊറ്റയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന് പുറമെ ടി കണ്ണന്‍, കെ എന്‍ നാരായണന്‍, സി തമ്പു പ്രസംഗിച്ചു. ജാഥ ഇന്ന് തച്ചനടി, മണപ്പാടം, കണക്കന്നൂര്‍, പാടൂര്‍, ചുങ്കം, ശങ്കരമൂച്ചി എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം പത്തനാപുരത്ത് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here