പോട്ടൂര്‍ മകരം പത്ത് താലപ്പൊലിക്ക് കൊടിയേറി

Posted on: January 16, 2016 9:55 am | Last updated: January 16, 2016 at 9:55 am
SHARE

കൂറ്റനാട് : പോട്ടൂര്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരം പത്ത് ഉത്സവം കൊടിയേറി. കറുത്തേടത്ത് മന മണികണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന വിശേഷാല്‍— പൂജകള്‍ക്ക് ശേഷം നാട്ടുകൂട്ടായ്മയിലാണ് കൊടിയേറ്റം നടന്നത്.
വൈകീട്ട് ചുറ്റവിളക്ക്, തായമ്പക, ഭക്തി ഗാനമേള എന്നിവയുണ്ടായി. ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകീട്ട് തായമ്പക, നൃത്ത പരിപാടി എന്നിവയുണ്ടാകും. 17ന് വൈകീട്ട് തായമ്പക, 18ന് വൈകീട്ട് തായമ്പക, ഓട്ടന്‍ തുള്ളല്‍, 19ന് മകര ചൊവ്വ ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ പകല്‍ എഴുന്നെള്ളിപ്പ്, , വെടിക്കെട്ട്,ഭക്തി ഗാന സുധ എന്നിവയുണ്ടാകും.
20ന് 7മണിക്ക് തീയ്യാട്ട് രാത്രി— 8ന് നൃത്ത പരിപാടി. 21ന് ചുറ്റുവിളക്ക്, തായമ്പക, രാത്രി എട്ടിന് നാദസ്വര കച്ചേരി. 22ന് രാത്രി ഭക്തി ഗാനമേള, 23ന് രാത്രി 7.30ന് നാദസ്വര കച്ചേരി 8ന് സക്‌സേഫോണ്‍, 8.30ന് സന്തൂര്‍ ഫഌട്ട് ജുഗല്‍ ബന്ദി എന്നിവയും അരങ്ങേറും. 24നാണ് മകരം പത്ത് ആഘോഷം.