പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്‌

Posted on: January 16, 2016 9:40 am | Last updated: January 16, 2016 at 9:40 am
SHARE

bombപയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നു. അക്രമികള്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.