പത്താന്‍കോട്: ഇന്ത്യ അമേരിക്കയുടെ സഹായം തേടും

Posted on: January 16, 2016 9:30 am | Last updated: January 16, 2016 at 9:30 am

PATHANKOT INDIAN ARMYന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക് പങ്ക് അറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടും. ഭീകരരില്‍നിന്ന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കണ്‌ടെത്തിയതിനാലാണിത്. അതേസമയം, ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സെക്രട്ടറിമാര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വ്യോമസേനാ താവള ആക്രമണ പശ്ചാത്തലത്തില്‍ സെക്രട്ടറിതല ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.

പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് വേഗത്തില്‍ അന്വേഷണം ആരംഭിക്കണമെന്ന് പാക്കിസ്ഥാനോട് നേരത്തേ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.