ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Posted on: January 16, 2016 12:32 am | Last updated: January 16, 2016 at 12:32 am
SHARE

CHILD RAPE NEWതൊടുപുഴ: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. മൂന്നാര്‍ കെ ഡി എച്ച് പി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയായ മുനിയസാമി എ കറുപ്പസാമിയാണ് (47) അറസ്റ്റിലായത്. സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ അയല്‍വാസിയായിരുന്നു പെണ്‍കുട്ടി. ഇടക്ക് ഇയാളുടെ ഓട്ടോയിലാണ് കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇങ്ങനെ വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം മുതലെടുത്ത് പല തവണ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി സി ഐ സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here