Connect with us

National

എന്റെ മാല അവരുടെ താലിമാല രാജ്യത്തിനു വേണ്ടി ത്യജിച്ചു, മുത്തശ്ശി സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചു; മോദിക്ക് പ്രിയങ്കയുടെ മറുപടി

രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നു. ആ കാലഘട്ടത്തില്‍ ആര്‍ക്കെങ്കിലും സ്വത്തുവകകളോ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നു. ആ കാലഘട്ടത്തില്‍ ആര്‍ക്കെങ്കിലും സ്വത്തുവകകളോ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ബെംഗളൂരുവില്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചതെന്നും യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

വികസനമോ, ജനങ്ങളുടെ പുരോഗതിയോ അല്ല മോദിയുടെ പ്രചാരണ വിഷയം. പകരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നുവെന്നും അവര്‍ ഈ സ്വത്തുക്കള്‍ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അതിനര്‍ഥമെന്നും രാജസ്ഥാനില്‍ മോദി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു.

Latest