ദുബൈ കൈറ്റ് ബീച്ചില്‍ സ്‌കേറ്റ് പാര്‍ക്ക്

Posted on: January 15, 2016 11:00 pm | Last updated: January 15, 2016 at 11:00 pm
SHARE
ദുബൈ കൈറ്റ് ബീച്ചിലെ സ്‌കേറ്റ് പാര്‍ക്ക്
ദുബൈ കൈറ്റ് ബീച്ചിലെ സ്‌കേറ്റ് പാര്‍ക്ക്

ദുബൈ: ദുബൈ കൈറ്റ് ബീച്ചില്‍ ജി സി സിയിലെ ഏറ്റവും വലിയ സ്‌കേറ്റ് പാര്‍ക്ക് ഇന്ന് ആരംഭിക്കും. സ്‌കേറ്റ് ബോര്‍ഡില്‍ അഭ്യാസം നടത്തുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഇവിടത്തെ സൗകര്യങ്ങളെന്ന് നിര്‍മാതാക്കളായ എക്‌സ് ദുബൈ എം ഡി ഇസ്മാഈല്‍ അല്‍ ഹാശിമി പറഞ്ഞു. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പോള്‍ ജാംസ്, അപ്ഡൗണ്‍ റെയില്‍സ് തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇസ്മാഈല്‍ അല്‍ ഹാശിമി അറിയിച്ചു.