ഇന്ത്യയിലെ വലിയ പ്രശ്‌നം അഴിമതിയെന്ന് ശ്രീനിവാസന്‍

Posted on: January 15, 2016 10:58 pm | Last updated: January 15, 2016 at 10:58 pm
നടന്‍ ശ്രീനിവാസന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍
നടന്‍ ശ്രീനിവാസന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം അഴിമതിയാണെന്ന് പ്രശസ്ത നടനും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. വോയ്‌സ് ഓഫ് കേരള ‘പത്തേമാരിയിലൂടെ വീണ്ടും’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അംബാനി, അദാനി പോലുള്ള വന്‍കിട കോര്‍പറേറ്റുകളുടെ കൈകളിലാണ് ഇന്ത്യാ രാജ്യം. പാവങ്ങള്‍ക്ക് അടുത്ത കാലത്തൊന്നും മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ലോകത്തെ 10 അഴിമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 120 കോടി രൂപക്ക് നിര്‍മിക്കേണ്ടിയിരുന്ന ഗോശ്രീ പാലം 950 കോടി രൂപക്ക് നിര്‍മിച്ചത് ഇത്തരമൊരു അഴിമതിയുടെ പശ്ചാത്തലത്തിലാണെന്ന് സത്യസന്ധനായ ഒരുദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടതാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
കുറെ ആളുകള്‍ കഞ്ഞി കുടിച്ചു പോകുന്നത് ഈ ഗള്‍ഫ് കൊണ്ടാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ സലീം അഹമ്മദ് പങ്കെടുത്തു.