Connect with us

Uae

അനധികൃത വിസ; താമസ കുടിയേറ്റ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ: അനധികൃതമായി വിസ വിതരണം ചെയ്ത താമസകുടിയേറ്റ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. 80 വിസയാണ് ഇയാള്‍ വിതരണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 40,000 ദിര്‍ഹം ഇതിന് ഈടാക്കുകയും ചെയ്തു. 33 കാരനായ സ്വദേശി ഉദ്യോഗസ്ഥന്‍ കുടുംബ വിസക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. വാടകക്കരാറില്ലാതെയും വിസ അനുവദിച്ചു. മുതിര്‍ന്നവരുടെ വിസക്ക് 500 ദിര്‍ഹവും കുട്ടികളുടെ വിസക്ക് 300 ദിര്‍ഹവുമാണ് ഈടാക്കിയിരുന്നത്.
താമസ കുടിയേറ്റ വകുപ്പിന്റെ രേഖകളില്‍ കൃത്രിമം കാട്ടിയതായി വെളിപ്പെട്ടു. ഒരു പാക്കിസ്ഥാനി വാണിജ്യ പ്രമുഖനില്‍ നിന്ന് 40,000 ദിര്‍ഹം കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പൂര്‍ണമല്ലാത്ത വിസാ അപേക്ഷകള്‍ സ്വീകരിക്കാന്‍ 2,600 ദിര്‍ഹം ഇയാള്‍ കൈപ്പറ്റിയിരുന്നതായി പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

Latest