Connect with us

Gulf

ദോഹ മുനിസിപ്പാലിറ്റി കാല്‍ ലക്ഷത്തിലേറെ പരിശോധന നടത്തി

Published

|

Last Updated

ദോഹ: ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആരോഗ്യ പരിശോധനാ വിഭാഗം കഴിഞ്ഞ വര്‍ഷം നടത്തിയത് 26055 പരിശോധനകള്‍. വിവിധ ഔട്ട്‌ലെറ്റുകളിലും റസ്റ്റോറന്റുകളിലും നടത്തിയ സമയബന്ധിത, മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെയാണിത്.
നിയമം ലംഘിച്ചതിന് 161 ഷോപ്പുകളും 85 ഭക്ഷണശാലകളും അടച്ചു. 1294 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കാലാവധി കഴിഞ്ഞതോ ഉപയോഗയോഗ്യമല്ലാത്തതോ ആയ 580278 ടണ്‍ ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയം, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്നിവയിലെ പരിശോധകര്‍ക്കൊപ്പമാണ് പരിശോധന നടത്തിയത്.