അല്‍ ജസീറ ചാനല്‍ അമേരിക്കയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

Posted on: January 15, 2016 8:28 pm | Last updated: January 18, 2016 at 5:27 pm
SHARE

al jazeeraദോഹ: ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ അല്‍ ജസീറ അമേരിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക് അറിയിച്ചു. അതേസമയം, അമേരിക്കയില്‍ ഡിജിറ്റല്‍ സര്‍വീസ് വ്യാപിപ്പിക്കും.
മാധ്യമമേഖലയുടെ സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചെന്നും കാറ്റ് എതിരായാണ് വീശുന്നതെന്നും അതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും അല്‍ ജസീറ അമേരിക്ക സി ഇ ഒ അല്‍ ആന്‍സ്റ്റീ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 2013ലാണ് അല്‍ജസീറ അമേരിക്ക ആരംഭിച്ചത്. അമേരിക്കയിലെ മറ്റ് മാധ്യമസ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും പുതിയ ശബ്ദമായി മാറി അമേരിക്കന്‍ സമൂഹത്തിനിടയില്‍ വലിയ സ്വീകാര്യത ലഭിക്കാനും അല്‍ ജസീറക്ക് സാധിച്ചെന്ന് അല്‍ ആന്‍സ്റ്റീ പറഞ്ഞു. പീബോഡി, എമ്മി, ആല്‍ഫ്രഡ് ഐ ഡ്യുപോയിന്റ് കോളംബിയ യൂനിവേഴ്‌സിറ്റി അടക്കമുള്ള അവാര്‍ഡുകള്‍ അല്‍ ജസീറയെ തേടിയെത്തി. അതേസമയം, പ്രേക്ഷകര്‍ വിവരശേഖരണത്തിന് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളെ കൂടുതല്‍ അവലംബിക്കുന്നതിനാലാണ് മാറിച്ചിന്തിക്കുന്നത്. അതേസമയം, എ ജെ പ്ലസ് അടക്കമുള്ള ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. ഇത് അമേരിക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും ലഭിക്കും. 2014 സെപ്തംബറില്‍ എ ജെ പ്ലസ് തുടങ്ങിയതിന് ശേഷം 2 ബില്യന്‍ പേരാണ് ഓണ്‍ലൈന്‍ വീഡിയോ കണ്ടത്. മാത്രമല്ല, 24 മണിക്കൂറും പ്രേക്ഷകരുള്ള ഡിജിറ്റല്‍ സംവിധാനത്തില്‍ കൂടുതല്‍ പേരിലേക്ക് വാര്‍ത്തകളും വീഡിയോകളും എത്തിക്കുകയുമാകാം. ചാനലിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകില്ലെന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വിപുലപ്പെടുത്തുന്നതിനാല്‍ അവരെ ആവശ്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

LEAVE A REPLY

Please enter your comment!
Please enter your name here