റിപ്പബ്ലിക് ദിനം പ്രമാണിച്ച് ജെറ്റ് എയര്‍വേയ്‌സില്‍ ഇളവ്

Posted on: January 15, 2016 7:51 pm | Last updated: January 15, 2016 at 7:51 pm
SHARE

jet airwaysദോഹ: ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റുകള്‍ക്ക് 10 ശതമാനം നിരക്കിളവ്. ഇന്നലെ ആരംഭിച്ച പ്രമോഷന്‍ ഈ മാസം പതിനെട്ടു വരെ തുടരും. ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഇന്ത്യയിലേക്കും ഏഷ്യ, സാര്‍ക് രാജ്യങ്ങളിലേക്കുമുള്ള യാത്രക്ക് ഇളവ് ലഭിക്കും. ഖത്വര്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ആനുകൂല്യം ലഭ്യമാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അടിസ്ഥാന നിരക്കില്‍ 10 ശതമാനം ഇളവു അനുവദിക്കുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നേരിട്ടുള്ള യാത്രക്കു മാത്രമേ ഇളവുലഭിക്കൂ. ഗള്‍ഫ് രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഇളവിന്റെ ആനുകൂല്യം കൂടുതല്‍ പ്രോജനപ്രദമാവുകയെന്ന് ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശാകിര്‍ കാന്‍തവാല പറഞ്ഞു. എകോണമി, പ്രീമിയര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് ഇളവു ബാധകമാണ്.