Connect with us

National

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു.പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയും ആണ് വിലകുറച്ചത്.ഇന്ന അര്‍ധരാത്രിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും.

ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞിട്ടും സര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില കുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. കുപ്പിവെള്ളത്തേക്കാള്‍ ക്രൂഡ് ഓയിലിന് കുറഞ്ഞിട്ടും വില കുറക്കാന്‍ സര്‍ക്കാര്‍ എണ്ണ കമ്പനികളോട് ആവശ്യപെടുന്നില്ല എന്നാണ് പ്രധാന ആക്ഷേപം.

ആഗോള വിപണിയില്‍ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ അസംസ്‌കൃത എണ്ണയുടെ വിലവീണ്ടുമിടിഞ്ഞ് ബാരലിന് 31.41 ഡോളര്‍ (2100 രൂപ) നിരക്കിലെത്തി. 159 ലിറ്ററാണ് ഒരു ബാരല്‍. അതായത് ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില 13 രൂപയാണ്. ഒരു കുപ്പി കുടിവെള്ളത്തിന് 15 മുതല്‍ 20രൂപ വരെ നല്‍കേണ്ടിടത്താണിത്.

Latest