ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേനക്കാരുടെ പ്രതിഷേധം

Posted on: January 15, 2016 6:49 pm | Last updated: January 15, 2016 at 6:49 pm
SHARE

gulam ali gazalതിരുവനന്തപുരം: പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ വഴിയില്‍ പോലീസ് തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പാക് പതാക കത്തിച്ചു. പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സ്വരലയയുടെ നേതൃത്ത്വത്തിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. 17 ന് കോഴിക്കോട്ടും ഗുലാം അലിയുടെ സംഗീത പരിപാടി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here