സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന റിപ്പോര്‍ട്ട് എയിംസ് കൈമാറി

Posted on: January 15, 2016 2:05 pm | Last updated: January 16, 2016 at 2:02 pm
SHARE

SUNANDAന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന അന്തിമ റിപ്പോര്‍ട്ട് എയിംസ് ഡല്‍ഹി പോലീസിനു സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എയിംസ് ഡല്‍ഹി പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബാസിയാണ് ഇക്കാര്യം അറിയിച്ചത്.

ഏതുതരം വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ പുഷ്‌കര്‍ മരിച്ചെതെന്ന് കണ്ടെത്താനായില്ലെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊളോണയിത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് എഫ്.ബി.ഐ പരിശോധനയ്ക്കായി സാമ്പിളുകള്‍ അമേരിക്കയിലേയ്ക്കയച്ചത്.

അതേ സമയം പുതിയ റിപ്പോര്‍ട്ട് പ്രകാരം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.