ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത്: കെ മുരളീധരന്‍; എല്ലാ വശങ്ങളും പഠിച്ച ശേഷം കേന്ദ്ര നിലപാട്: സദാനന്ദ ഗൗഡ

Posted on: January 15, 2016 1:53 pm | Last updated: January 16, 2016 at 2:02 pm

murali-gauwdaതിരുവനന്തപുരം: ഏത് കോടതി പറഞ്ഞാലും വിശ്വാസകാര്യങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കെ മുരളീധരന്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഔരേ രീതിയിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

sabarimala_templeശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.