മര്‍കസ് ഇംഗ്ലീഷ് മീഡിയം ഫെസ്റ്റിന് പ്രൗഢമായ തുടക്കം

Posted on: January 15, 2016 10:30 am | Last updated: January 15, 2016 at 10:30 am

കുന്ദമംഗലം: മര്‍കസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മീലാദ് ഫെസ്റ്റ് ‘ഒരുമ’ക്ക് പ്രൗഢമായ തുടക്കം. ചടങ്ങ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയായി. സി മുഹമ്മദ് ഫൈസി മീലാദ് സന്ദേശപ്രഭാഷണം നടത്തി. ഹനീഫ് സഖാഫി അസ്ഹരി, അമീന്‍ ഹസന്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, സി വി മുഹമ്മദ് ഹാജി, ടി മുസ്തഫ, ഹുസൈന്‍ സഖാഫി സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഖവാലി, ബുര്‍ദ, മൗലിദ്, മദ്ഹ് ഗാനം തുടങ്ങിയ പരിപാടികള്‍ നടന്നു. ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടക്കുന്ന റെയിന്‍ബോ കിഡ്‌സ് മീറ്റ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് പടനിലം, നിയാസ് ചോല, മജീദ് മാസ്റ്റര്‍, ഖാലിദ് കിളിമുണ്ട തുടങ്ങിയവര്‍ സംബന്ധിക്കും.