നടക്കാവ്: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്‍സീലിന്റെ (38) ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപവത്കരിച്ചു. ദിനേന മൂന്ന് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന തന്‍സീലിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി വൃക്കമാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഭാര്യയും എട്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. ഇവര്‍ക്ക് സ്വന്തമായി വീടോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ല. വൃക്ക മാറ്റിവെക്കുന്നതുള്‍പ്പെടെയുള്ള ചികിത്സക്കായി 20 ലക്ഷം രൂപ ആവശ്യമാണ്. ഇതിനായി പുതിയ കടവ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുലൈലി മുഖ്യരക്ഷാധികാരിയായാണ് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. കുടുംബത്തിന്റെ പരിതാപകരമായ സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു. അക്കൗണ്ട് നമ്പര്‍: 10560100176685, ഐ എഫ് എസ് കോഡ്: എഫ്ഡി ആര്‍ എല്‍ 0001056.