ബ്രിസ്‌ബെയ്ന്‍ ഏകദിനം ഇ്ന്ത്യയ്ക്ക് തോല്‍വി

Posted on: January 15, 2016 1:18 pm | Last updated: January 16, 2016 at 2:01 pm
SHARE

2ausബ്രിസ്‌ബെയ്ന്‍:ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു തോല്‍വി. ഏഴ് വിക്കറ്റലാണ് ഓസ്‌ട്രേലിയയുടെ വിജയം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഓസീസ് ലക്ഷ്യം മറികടന്നത്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിനു 308 റണ്‍സ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ 300നു മുകളില്‍ സ്‌കോര്‍ ചെയ്ത ശേഷം തോല്‍ക്കുന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി.

കരിയറിലെ 10-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 127 പന്തില്‍ 124 റണ്‍സ് നേടി. അജിങ്ക്യ രഹാനെ (89), വിരാട് കോഹ്‌ലി (59) എന്നിവരും തിളങ്ങി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഷോണ്‍ മാര്‍ഷ് (71), ആരോണ്‍ ഫിഞ്ച് (71) എന്നിവര്‍ 145 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായ ശേഷം ജോര്‍ജ് ബെയ്‌ലിയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓസീസിനെ മുന്നോട്ട് നയിച്ചു. ബെയ്‌ലി 76 റണ്‍സോടെ പുറത്താകാതെ നിന്നു. സ്മിത്ത് 46 റണ്‍സ് നേടി പുറത്തായി. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നാം മത്സരം ഞായറാഴ്ച മെല്‍ബണില്‍ നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here