Connect with us

Malappuram

എസ് വൈ എസ് കൗണ്‍സിലും ജില്ലാ പ്രതിനിധി സമ്മേളനവും 17ന്

Published

|

Last Updated

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും ഈമാസം 17ന് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. “ധര്‍മ പതാകയേന്തുക”യെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിയ പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായാണ് കൗണ്‍സിലും പ്രതിനിധി സമ്മേളനവും. ജില്ലയില്‍ ഇതിനോടകം 1165 യൂനിറ്റുകളിലും 115 സര്‍ക്കിളുകളിലും 20 സോണുകളിലും പുനഃസംഘടന പൂര്‍ത്തിയായി. രാവിലെ 11 മണിക്ക് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫിയുടെ അധ്യക്ഷതയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും ധന വിനിയോഗ റിപ്പോര്‍ട്ട് അവതരണവും നടക്കും. തുടര്‍ന്ന് 2016-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. രണ്ട് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എസ് വൈ എസ് സോണ്‍ പ്രവര്‍ത്തക സമിതി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളുമാണ് പ്രതിനിധികള്‍. ആദര്‍ശപഠനം, യുവത്വത്തിന്റെ ചാലക ശക്തി എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് സംസ്ഥാന ഭാരവാഹികളായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കും. ജില്ലാ പ്രവര്‍ത്തക സമിതിയില്‍ പ്രസിഡന്റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു.