Connect with us

Malappuram

എസ് എം എസിലൂടെ ലഭിച്ച 5000 ദിര്‍ഹം ജീവകാരുണ്യത്തിന് നല്‍കി ഷാജഹാന്‍

Published

|

Last Updated

ചങ്ങരംകുളം: യു എ ഇയിലെ ഗോള്‍ഡ് എഫ് എം റേഡിയോയിലേക്ക് എസ് എം എസ് അയച്ച് ലഭിച്ച 5000 ദിര്‍ഹം (ഏകദേശം ഒരു ലക്ഷം രൂപ) വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്ന യുവതിക്ക് നല്‍കി യുവാവ് മാതൃകയായി.

പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര പള്ളത്ത് ചേമ്പിലക്കടചവ് ബാവ എന്ന ഹൈദര്‍ അലിയുടെ മകന്‍ ഷാജഹാനാണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബൈയിലെ ഒരു കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയാണ് ഷാജഹാന്‍.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ മൂക്കുതല സ്വദേശിയായ ശബ്‌ന എന്ന കഥാകാരി വൃക്കരോഗം ബാധിച്ച് ചികിത്സയിലാണെന്നും മാതാപിതാക്കളില്ലാത്ത ശബ്‌നയുടെ ചികിത്സക്ക് വരുന്ന ഭാരിച്ച സംഖ്യ കണ്ടെത്താന്‍ നാട്ടുകാരും ബന്ധുക്കളും തീവ്രശ്രമത്തിലാണെന്നും ഷാജ ഹാന്‍ അറിഞ്ഞിരുന്നു. സ്ഥിരമായി റേഡിയോ പരിപാടിക്ക് എസ് എം എസ് അയക്കുന്ന ഷാജഹാന്‍ അപ്രതീക്ഷിതമായി കിട്ടിയ ഈ ഭാഗ്യസമ്മാനം എങ്ങിനെ വിനിയോഗിക്കുമെന്ന റേഡിയോ അവതാരകന്റെ ചോദ്യത്തിന് ശബ്‌നയുടെ ചികിത്സക്കായി മുഴുവന്‍ തുകയും നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഒരു വീട് വെക്കാനുള്ള സാമ്പത്തികം സ്വരൂപിക്കുന്നതിനിടയില്‍ തനിക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കിയ ഷാജഹാന്റെ ഉദാരമനസ്സിനെ നാട്ടുകാര്‍ ഏറെ ആദരവോടെയാണ് കാണുന്നത്.

Latest