Connect with us

Gulf

ഖത്വറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ദോഹ: ഖത്വറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. സൂപ്പറിന് ലിറ്ററിന് 1.30 റിയാലായും പ്രീമിയം പെട്രോളിന് ലിറ്ററിന് 1.15 റിയാലായുമാണ് ഉയര്‍ത്തിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്നലെ അര്‍ധാരാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. വില വര്‍ധന നടപ്പിലാക്കാന്‍ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ സൂപ്പര്‍ പെട്രോളിന് ഒരു റിയാലും പ്രീമിയത്തിന് 0.85 റിയാലുമായിരുന്നു നിരക്ക്. Siraj-Daily Qatar