ക്ലാസ് മുറി ശൗചാലയമാക്കി; വിദ്യാര്‍ഥികള്‍ പുറത്ത്

Posted on: January 15, 2016 6:00 am | Last updated: January 14, 2016 at 11:50 pm
SHARE

up-school_650x400_51452773264പദൂയി: ഏതാനും സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് ശൗചാലയമൊരുക്കാന്‍ ക്ലാസ് മുറി വിട്ടുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനം വാതിലിന് പുറത്തായി. ഉത്തര്‍പ്രദേശ് ബന്ദയിലെ പദൂയിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി അശോക് രഞ്ജന്റെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഈ ‘പരിഷ്‌കാരം’. സ്‌കൂളിലെ ബാല്‍ക്കണിയും ഒരു ക്ലാസ് മുറിയുമാണ് കക്കൂസായി മാറിയത്. ഇതിനകത്ത് ആധുനിക രീതിയിലുള്ള ക്ലോസറ്റ് സംവിധാനങ്ങളും ഒരുക്കി. മുട്ടുവേദനയുള്ളതുകൊണ്ട് പാശ്ചാത്യ രീതിയിലുള്ള ക്ലോസറ്റ് തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഗ്രാമത്തില്‍ അത്തരത്തില്‍ ഒരു ക്ലോസറ്റ് എവിടെയുമില്ലെന്നും ഇതൊരു ആഡംബരമല്ല, അത്യാവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കാര്യമാണ് കഷ്ടത്തിലായത്. എന്നാല്‍, ഇതൊരു താത്കാലിക പ്രശ്‌നമാണെന്നും വൈകാതെ തന്നെ കുട്ടികള്‍ക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം ലഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here