വില്ലക്കകത്ത് മോഷണം; രണ്ട് പേര്‍ പിടിയില്‍

Posted on: January 14, 2016 9:03 pm | Last updated: January 14, 2016 at 9:03 pm
SHARE

arrestദുബൈ: അവീറില്‍ വില്ലക്കകത്ത് കടന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖനായ ഒരു സ്വദേശിയുടെ വില്ലയിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു.
വില്ലക്ക് സമീപമുള്ള തോട്ടത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതില്‍ചാടിയാണ് ഇവര്‍ അകത്ത് കടന്നത്. മോഷണം നടന്ന വിവരം വീട്ടുടമസ്ഥന്റെ ഡ്രൈവറാണ് വീട്ടുടമസ്ഥനെ അറിയിച്ചു.
ഒരു ഇറാനിയാണ് ആദ്യം അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും പോലീസ് പറഞ്ഞു.