ഇത്തിഹാദില്‍ 17 ശതമാനം യാത്രക്കാരുടെ വര്‍ധന

Posted on: January 14, 2016 8:54 pm | Last updated: January 14, 2016 at 8:54 pm
SHARE

ethihad airwaysഅബുദാബി: അബുദാബിയുടെ ഔദ്യോഗിക എയര്‍ലൈനായ ഇത്തിഹാദ് കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി അധികൃതര്‍. യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഒരു കോടി 74 ലക്ഷം യാത്രക്കാരാണ് 2015ല്‍ ഇത്തിഹാദ് വിമാനത്തിലൂടെ യാത്ര ചെയ്തു. 97,400 ഫ്‌ളൈറ്റുകള്‍ ഓപറേറ്റ് ചെയ്തു. 46.7 കോടി കിലോമീറ്ററാണ് ഇത്തിഹാദ് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം പറന്നത്.
75 ശതമാനം യാത്രക്കാരും അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് കടന്നുപോയത്. അബുദാബിയിലെ യാത്രക്കാരുടെ 84 ശതമാനം ഇത്തിഹാദിന്റെ പങ്കാളിത്തത്തിലാണ്. കൊല്‍കത്ത അടക്കം ആറ് കേന്ദ്രങ്ങളിലേക്ക് പുതിയ സര്‍വീസ് 2015ല്‍ ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, മുംബൈ അടക്കം 16 സെക്ടറുകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here