ഷിയോമി മൊബൈല്‍ യു എ ഇയില്‍

Posted on: January 14, 2016 8:17 pm | Last updated: January 14, 2016 at 8:17 pm

shiyomiദുബൈ: മൊബൈല്‍ ഫോണ്‍ വിപണിയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഷിയോമി ദുബൈയിലെത്തി. ചൈനയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡാണിത്. ടാസ്‌ക് ഫ്രീസോണ്‍ കമ്പനിയാണ് മിനാ മേഖലയിലെ വിതരണക്കാര്‍. യു എ ഇയില്‍ ഇത്തിസലാത്തു വഴിയായിരിക്കും വില്‍പനയെന്ന് ടാസ്‌ക് സി ഒ ഒ ഗിവോമോറെ ഗുറീറ പറഞ്ഞു. റെഡ് മി ടുപ്രോ, റെഡ്മി നോട്ട് ടു, മിഫോര്‍ ഐ, മിനോട്ട് എന്നിവയാണ് ലഭ്യമാവുക. സഊദി അറേബ്യയിലും ഉടന്‍ വിതരണം ആരംഭിക്കുമെന്നും ഗിവോമോറെ ഗുറീറ അറിയിച്ചു.