അഡ്രസ് ഹോട്ടല്‍ സുരക്ഷാ ക്രമീകരണം നടത്തിയിരുന്നെന്ന്

Posted on: January 14, 2016 8:15 pm | Last updated: January 14, 2016 at 8:15 pm
SHARE
മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി
മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി

ദുബൈ: പുതുവത്സരത്തലേന്ന് തീപിടുത്തം നടന്ന ഡൗണ്‍ ടൗണ്‍ അഡ്രസ് ഹോട്ടല്‍ രാജ്യാന്തര സുരക്ഷാ ക്രമീകരണം നടത്തിയില്ലെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി അറിയിച്ചു.
തെറ്റായ വാര്‍ത്തയാണ് പല മാധ്യമങ്ങളും നല്‍കിയത്. സുരക്ഷാ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ജമാല്‍ അഹ്മദ് ഇബ്‌റാഹീമിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍. അഡ്രസ് ഹോട്ടലിന്റെ കവചം സുരക്ഷിതമായിരുന്നില്ലെന്ന് കേണല്‍ ജമാല്‍ അഹ്മദ് ഇബ്‌റാഹീം പറഞ്ഞിട്ടില്ലെന്നും മേജര്‍ ജനറല്‍ അറിയിച്ചു. എമിറേറ്റ്‌സ് ഫയര്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി കോഡ് പാലിക്കുന്ന കെട്ടിടങ്ങളാണ് കൂടുതലും ഉള്ളത്.
ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കണമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here