ബിസിനസ് സംരംഭകര്‍ക്ക് പുരസ്‌കാരം നല്‍കും

Posted on: January 14, 2016 8:14 pm | Last updated: January 14, 2016 at 8:14 pm
SHARE
ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്‌സ് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍
ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്‌സ് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്‌സ്, ഗള്‍ഫിലെയും ഇന്ത്യയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം മലയാളി ബിസിനസ് സംരംഭകരെ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് പുരസ്‌കാരദാനചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഗ്ലോബല്‍ മീഡിയാ ഈവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി എ ലിയാഖത്ത് അലിയും കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ അഡ്വ. ഷിബു പ്രഭാകരനും പറഞ്ഞു.
ഡോ. പി എ ഇബ്‌രാഹീം ഹാജി, വിജി മാത്യു, വി സുനില്‍ കുമാര്‍, പി സി എസ് പിള്ള, ഡോ. തോമസ് അലക്‌സാണ്ടര്‍, മറിയം ജോര്‍ജ്, കെ വി അനൂപ് തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് സതേണ്‍ റീജിയന്‍ പ്രസിഡന്റ് ടി സി പോള്‍ ചെയര്‍മാനായുള്ള ജഡ്ജിംഗ് പാനല്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ അവാര്‍ഡ് ജേതാക്കളെയും തിരഞ്ഞെടുത്തു.
സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്‌നേഹവും ഒപ്പം കഠിനാധ്വാനവും കൈമുതലാക്കിയ ബിസിനസ് സംരംഭകരാണ് അവാര്‍ഡിന് അര്‍ഹരായവരെന്ന് ജൂറി അംഗം കൂടിയായ അഡ്വ. ഷിബു പ്രഭാകരന്‍ കൂട്ടിച്ചേര്‍ത്തു.
ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് ഈവന്റ് യു എ ഇ മുന്‍ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്‍ദി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എം എ ബേബി എം എല്‍ എ, മലയാള സിനിമയിലെ അതികായകനായ പത്മശ്രീ മധു, കൈരളി ടി വി എം ഡി ജോണ്‍ബ്രിട്ടാസ്, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here