Connect with us

Gulf

34 വര്‍ഷത്തെ പ്രവാസം; മുഹമ്മദ്കുട്ടി നാട്ടിലേക്ക്

Published

|

Last Updated

കുഞ്ഞുമോന് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ്‌

ദുബൈ: മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലെ ചെറുപുന്ന സ്വദേശി മുഹമ്മദ് കുട്ടി എന്ന കുഞ്ഞുമോന്‍ 34 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്. 1974ല്‍ 24-ാം വയസില്‍ ബോംബെയിലെത്തിയ അദ്ദേഹം 1977ലാണ് സഊദി അറേബ്യയിലേക്ക് പോകുന്നത്. 11 വര്‍ഷത്തിന് ശേഷം 1988ല്‍ ബഹ്‌റൈനിലേക്കും അവിടെനിന്ന് 1995ല്‍ യു എ ഇയിലേക്കും വരികയായിരുന്നു. ദുബൈയിലെ റീജന്‍സി ഗ്രൂപ്പിന്റെ കീഴിലുള്ള ക്വാളിറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ ആദ്യകാല ജീവനക്കാരനായി സയില്‍സ്മാന്‍മാരില്‍ ഒരാളായി ജോലി ചെയ്തുവരികയാണിപ്പോള്‍.
ഒഴിവുസമയങ്ങളില്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിരന്തന സാംസ്‌കാരിക വേദിയുമായി സഹകരിക്കാറുണ്ട്. 34 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. മുസഫ്ഫര്‍, മുത്തഗര്‍, മുസദ്ദിഖ് എന്നീ ആണ്‍കുട്ടികളും മദീഹ എന്ന പെണ്‍കുട്ടിയുമാണ് മക്കള്‍. സഫിയയാണ് ഭാര്യ.
“സ്‌പോണ്‍സറായ ശംസുദ്ദീന്‍ മൊയ്തീന്‍, അന്‍വര്‍ അമീന്‍ അടക്കമുള്ള എല്ലാവരോടും എന്നും നന്ദിയുണ്ട്. അതോടൊപ്പം ലക്ഷക്കണക്കിന് പ്രവാസികളെ സ്വന്തം പൗരന്‍മാരെപ്പോലെ കാണുകയും ചെയ്യുന്ന ഇവിടത്തെ ഭരണാധികാരികളോടുള്ള നന്ദിയും രേഖപ്പെടുത്തുന്നതായും കുഞ്ഞുമോന്‍ പറഞ്ഞു.
ക്വാളിറ്റി സൂപ്പര്‍മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകര്‍ മാനേജ്‌മെന്റ് നൗഫല്‍ ചോലക്കലിന്റെ അധ്യക്ഷതയില്‍ യാത്രയയപ്പ് നല്‍കി. ശാഫി കണ്ണാടന്‍, സലാം കോമ്പത്ത്, മുസ്തഫ, അസ്‌കര്‍ തെക്കേപാട്ടില്‍, വിപിന്‍ ബാലത്തില്‍, അനസ്, ശംസുദ്ദീന്‍, നൗഷാദ് കപ്പകുന്നന്‍, റാസിഫ്, റിയാസ്, മുജീബ്, സുമീര്‍, അജിത്കുമാര്‍, മുഹ്‌സിന്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.