42 വര്‍ഷം ഒരേ സ്ഥാപനത്തില്‍; പി കെ മുഹമ്മദ് മടങ്ങുന്നു

Posted on: January 14, 2016 8:09 pm | Last updated: January 14, 2016 at 8:09 pm
SHARE
പി കെ മുഹമ്മദ്
പി കെ മുഹമ്മദ്

ദുബൈ: 42 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍ ജോലി ചയ്യുന്ന തൃശൂര്‍ വലപാട് സ്വദേശി പി കെ മുഹമ്മദ് എന്ന പോക്കാകില്ലത്ത് കുഞ്ഞുമോന്‍ മുഹമ്മദ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. ഈമാസം ഒടുവില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാറുണ്ടായിരുന്നു. ദീര്‍ഘകാലം ദുബൈ ആര്‍ട് ലവേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. നിരവധി സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുഗപ്രഭാവനായ ഇ എം എസ് എന്ന വിഷയത്തില്‍ ലേഖനമത്സരത്തില്‍ സമ്മാനം നേടിയിരുന്നു. പ്രഭാഷകനുമാണ്.
42 വര്‍ഷം മുമ്പ് മുംബൈയില്‍ നിന്ന് ഉരുവിലാണ് യു എ ഇയിലെത്തിയത്. 11 ദിവസത്തെ യാത്രക്ക് ശേഷം കല്‍ബയില്‍ ഇറങ്ങുകയായിരുന്നു. അവിടെ നിന്ന് പഴം പച്ചക്കറി കയറ്റിയ ലാന്‍ഡ് റോവറില്‍ ദുബൈയിലേക്ക് വന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗള്‍ഫ് ജനറല്‍ ട്രേഡിംഗില്‍ ജോലി ലഭിച്ചു. നിരവധി നല്ല ഓര്‍മകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് പി കെ മുഹമ്മദ് പറഞ്ഞു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. വിവരങ്ങള്‍ക്ക്: 050-7553764.

LEAVE A REPLY

Please enter your comment!
Please enter your name here