ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം

Posted on: January 14, 2016 7:59 pm | Last updated: January 14, 2016 at 7:59 pm
SHARE

gulam aliതിരുവനന്തപുരം: മാനവിക സന്ദേശം ഉയര്‍ത്തി പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിന്റെ മതേതരത്വം ഉയര്‍ന്നുപാറിയ നിമിഷമാണിതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന് ഇത് അഭിമാന മുഹൂര്‍ത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വരലയയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഗുലാം അലി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്തും ഞായറാഴ്ച കോഴിക്കോടും സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ വിരുന്നില്‍ ഗുലാം അലി പാടും. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കു ശേഷമാണു ഗുലാം അലി കേരളത്തിലെത്തിയത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെയും പൂനയിലെയും പരിപാടി റദ്ദാക്കിയതിനു ശേഷം ആദ്യമായാണു ഗുലാം അലി ഇന്ത്യയില്‍ പാടാനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here