Connect with us

Gulf

പാക് പ്രധാനമന്ത്രി ഖത്വര്‍ സന്ദര്‍ശിക്കുന്നു

Published

|

Last Updated

ദോഹ: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഖത്വര്‍ സന്ദര്‍ശിക്കും. രാജ്യത്തേക്ക് പ്രകൃതിവാതകം (എല്‍ എന്‍ ജി) ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ അന്തിമരൂപം നല്‍കാനാണ് പാക് പ്രധാനമന്ത്രി ദോഹയിലെത്തുന്നതെന്ന് പാക് പെട്രോളിയം മന്ത്രി ജം കമാല്‍ ഖാന്‍ അറിയിച്ചു.
15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം പതിനഞ്ചു ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം നല്‍കാനുള്ള ധാരണയിലാണ് ഇരു രാജ്യങ്ങളും എത്തിയത്. അന്തിമ കരാര്‍ ഉടന്‍ ഒപ്പിടുമെന്ന് പെട്രോളിയം മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഈ മാസാവസാനമോ അടുത്ത മാസമോ കരാറിലെത്തുമെന്നാണ് സൂചന. പാക് പ്രധാനമന്ത്രിയുടെ ഖത്വര്‍ സന്ദര്‍ശനത്തോടെയാകും അന്തിമ കരാറിലെത്തുകയെന്നു അദ്ദേഹം പറഞ്ഞെങ്കിലും സന്ദര്‍ശനം എന്നുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു.

Latest