Connect with us

Qatar

എ എഫ് സി ചാമ്പ്യന്‍ഷിപ്പ്: ജപ്പാനും ഇറാഖിനും ജയം

Published

|

Last Updated

ഇന്നലെ നടന്ന സഊദി- തായ്‌ലാന്‍ഡ് മത്സരത്തില്‍ നിന്ന്‌

ദോഹ: എ എഫ് സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന നാലു കളികളില്‍ ജപ്പാന്‍, ഇറാഖ്, ദക്ഷിണ കൊറിയ ടീമുകള്‍ ജേതാക്കളായി. ഒരു കളി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ജപ്പാന്‍ ഉത്തര കൊറിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ഇതേ ഗ്രൂപ്പില്‍ നടന്ന സഊദി- തായ്‌ലാന്‍ഡ് മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് സിയില്‍ യമനെ ഇറാഖ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ഉസ്ബകിസ്ഥാനെ തോല്‍പ്പിച്ചത്. ഹമദ് ഗ്രാന്‍ഡ് സ്റ്റേഡിയത്തിലും സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടന്നത്. ഇന്ന് ഗ്രൂപ്പ് ഡിയില്‍ ജോര്‍ദാനും വിയറ്റ്‌നാമും തമ്മിലും ആസ്‌ത്രേലിയയും യു എ ഇയും തമ്മിലുമുള്ള മത്സരങ്ങള്‍ 4.30നും 7.30നുമായി ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ നടക്കും.

Latest