Connect with us

Saudi Arabia

വിനോദവും വിജ്ഞാനവും പകര്‍ന്ന് ആര്‍എസ്‌സി ജാമിഅ സെക്ടര്‍ വിന്റര്‍വെല്‍

Published

|

Last Updated

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ ജാമിഅ സെക്ടര്‍ സംഘടിപ്പിച്ച വിന്റര്‍വെല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു.ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ്് മഹ്ജര്‍ സര്‍ക്കിള്‍ സെക്രട്ടറി അലി വിളയില്‍ ഉല്‍ഘാടനം ചെയ്തു.

“നാം നാളയെ നിര്‍മിക്കേണ്ടവര്‍” എന്ന ശീര്‍ഷകത്തില്‍ വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി നടന്ന മോട്ടിവേശന്‍ ക്ലാസിന് അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. ആര്‍.എസ്.സി സോണ്‍ കണ്‍വീനര്‍ നൗഫല്‍ എറണാകുളം, പ്രവര്‍ത്തക സമിതി അംഗം എഞ്ചിനീയര്‍ മന്‍സൂര്‍ , വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

അറിവുകള്‍ പങ്കുവെച്ചും വിനോദങ്ങളില്‍ ഏര്‍പെട്ടും ജാമിഅ സെക്ടറിലെ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള എഴുപതോളം വിദ്യാര്‍ത്ഥികള്‍ ഒരു പകല്‍ മുഴുവനും ഒരുമിച്ചു ചിലവഴിച്ചു.യൂനിറ്റ് തിരിച്ചുള്ള പ്രശ്‌നോത്തരി മത്സരത്തില്‍ മദാഹിന്‍ ഫഹദ് യൂനിറ്റില്‍ നിന്നുള്ള റഈസ് അലി ഒന്നാം സ്ഥാനവും ഷഹബാസ് സുലൈമാനിയ യൂനിറ്റ് രണ്ടാം സ്ഥാനവും നേടി.

പഠനം സെഷനുകള്‍ക്ക് പുറമേ വിവിധ കലാ കായിക ഇനങ്ങളും വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്നു.വിവിധ ഗ്രൂപുകളാക്കി തിരിച്ചു വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ ഫുട്‌ബോള്‍ മത്സരത്തോടെയാണ് വിന്റെര്‍വെല്‍ സമാപിച്ചത്. ഞടഇ ജാമിഅ സെക്ടര്‍ സെക്ടര്‍ ജനറല്‍ കണ്‍വീനര്‍ ഷൗക്കത്തലി മാസ്റ്റര്‍ താനൂര്‍, രിസാല കണ്‍വീനര്‍ ആഷിഖ് ശിബിലി മുണ്ടബ്ര,വിസ്ഡം കണ്‍വീനര്‍ ജംഷീര്‍, മുഹമ്മദലി എ.ആര്‍ നഗര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റുഡന്‍സ് കണ്‍വീനര്‍ മുഹമ്മദ് ഇല്യാസ്.കെ.വി സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുല്‍ സലിം നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest