Connect with us

Gulf

യു എന്‍ ഹൈകമ്മീഷനര്‍ ലേബര്‍ സിറ്റി സന്ദര്‍ശിച്ചു

Published

|

Last Updated

യു എന്‍ ഹൈകമ്മീഷനര്‍ സെയ്ദ് ബിന്‍ റആദ് രാജകുമാരന്‍ ലേബര്‍ സിറ്റി സന്ദര്‍ശിക്കുന്നു. ഖത്വര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമിഖ്
അല്‍ മര്‍റി സമീപം

ദോഹ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈകമ്മീഷനര്‍ സെയ്ദ് ബിന്‍ റആദ് രാജകുമാരന്‍ മിസൈമീറിലെ ലേബര്‍ സിറ്റിയില്‍ സന്ദര്‍ശനം നടത്തി. ഖത്വര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമിഖ് അല്‍ മര്‍റിയോടൊപ്പമായിരുന്നു സന്ദര്‍നം.
ഖത്വറിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് യു എന്‍ ഹൈകമ്മീഷനറുടെ സന്ദര്‍ശനം. രാജ്യത്തെ വലുതും അത്യാധുനിക സംവിധാനങ്ങളുള്ളതുമായ ലേബര്‍ ക്യാമ്പിലെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ആരോഗ്യം, സുരക്ഷ, സ്‌പോര്‍ട്‌സ്, ആര്‍ട്ടിസ്റ്റിക്, സാംസ്‌കാരികം, വിനോദം എന്നിവക്കു വേണ്ടി ക്യാംപില്‍ സജ്ജീകരിച്ച സംവിധാനങ്ങളെല്ലാം സംഘം പരിശോധിച്ചു. ഏതാനും വിദേശ തൊഴിലാളികളെ വ്യക്തിപരമായി കണ്ട് അദ്ദേഹം വിവരങ്ങള്‍ ആരായുകയും ചെയ്തു.
ഒരു ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ക്യാംപില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്ററിലാണ് ലേബര്‍ സിറ്റി വ്യാപിച്ചു കിടക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള 55 കെട്ടിടങ്ങളിലായാണ് താമസ സൗകര്യം. എല്ലാ കെട്ടിടങ്ങളിലും തൊഴിലാളികള്‍ക്ക് വിനോദങ്ങളിലേര്‍പ്പെടുന്നതിനുള്ള സൗകര്യമുണ്ട്. ഹോസ്പിറ്റല്‍, മസ്ജിദുകള്‍, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ്, സിനിമ, ക്രിക്കറ്റ് ഗ്രൗണ്ട്, കള്‍ചറല്‍ തിയറ്റര്‍, സെക്യൂരിറ്റി സെന്റര്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

---- facebook comment plugin here -----

Latest