‘കൂമുള്ളി’ സ്മരണിക പുറത്തിറക്കി

Posted on: January 14, 2016 6:25 pm | Last updated: January 14, 2016 at 6:25 pm
SHARE
കൂമുള്ളി സ്മരണികയുടെ പ്രകാശനം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ  നിര്‍വഹിക്കുന്നു
കൂമുള്ളി സ്മരണികയുടെ പ്രകാശനം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ
നിര്‍വഹിക്കുന്നു

ദോഹ: വടകര താലൂക്കില്‍ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കൂമുള്ളി, പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ജീവന്‍ നല്‍കിയ നേതാവായിരുന്നുവെന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ പറഞ്ഞു. കെ എം സി സി തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ കൂമുള്ളി സ്മരണികയുടെ ഖത്വര്‍തല പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ മൊയ്തു മൗലവി സ്വീകരിച്ചു. കെ എം സി സി മുന്‍ പ്രസിഡണ്ട് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഫൈസല്‍ സി എച്ച് അധ്യക്ഷത വഹിച്ചു.
ജാഫര്‍ വാണിമേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുര്‍റഹിമാന്‍ രണ്ടത്താണിക്ക് സിറാജ് മാതോത്ത് ഉപഹാരം നല്‍കി. ഫൈസല്‍ അരോമ, അന്‍വര്‍ ബാബു, എന്‍ പി അബ്ദുര്‍റഹ്മാന്‍, കുഞ്ഞാലി തായമ്പത്ത്, മമ്മു കെട്ടുങ്ങല്‍, നീലഞ്ചേരി കണ്ടി അബ്ദുല്ല, അജ്മല്‍ നബീല്‍, കനവത്ത് അശ്‌റഫ്, ശരീഫ് മാമ്പയില്‍, കെ കെ മുഹമ്മദലി, നൊച്ചോടി കുഞ്ഞമ്മദ്, ഉബൈദ് സി എ സംസാരിച്ചു.