യാത്രയയപ്പ് നല്‍കി

Posted on: January 14, 2016 6:12 pm | Last updated: January 14, 2016 at 6:12 pm

2c8aaf4b-20c0-4ada-8476-d0ea8e683be7ജിദ്ദ: ജോലിയാവശ്യാര്‍ത്ഥം സ്ഥലം മാറിപ്പോകുന്ന ജമാല്‍ മാവൂര്‍, ഉപരിപഠനാര്‍ഥം ലണ്ടനിലേക്ക് പോകുന്ന ഷിബിലി പൊന്നാട് എന്നിവര്‍ക്ക് ജിദ്ദാ ഐ.ഡി.സി യാത്രയയപ്പ് നല്‍കി. ഹുസൈന്‍ ബാഖവി, അഡ്വ.കെ.എച്ച്.എം മുനീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ശറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ ബാഖവി പൊന്നാട് അധ്യക്ഷനായി. അബ്ദുല്‍ സലാം ദാരിമി, അഡ്വ.മുനീര്‍, ജലീല്‍ കണ്ണമംഗലം, അബൂബക്കര്‍ കിഴിശ്ശേരി, സാജിര്‍ കുറ്റൂര്‍, റഷീദ് കൊളപ്പുറം, ഹാഷിം എ.ടി, മുഹമ്മദലി ഇംപാക്ട്, നസറുദ്ധീന്‍ ഉള്ളാട്ട്, അബ്ദുല്‍ കരീം കൊടക്കാട് എന്നിവര്‍ സംസാരിച്ചു. നാസര്‍ ചാവക്കാട് സ്വാഗതം പറഞ്ഞു.