സരിതയുടെ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍

Posted on: January 14, 2016 2:49 pm | Last updated: January 14, 2016 at 2:51 pm

SARITHA NAIR 1കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കത്ത് പ്രാധാന്യമുള്ളതല്ലെന്ന സരിതയുടെ അഭിഭാഷകന്റെ വാദം കമ്മിഷന്‍ തള്ളി. അടുത്ത തവണ സരിത കോടതിയില്‍ ഹാജരാവുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

തന്നെ ക്രോസ് വിസ്താരം ചെയ്യാന്‍ ബിജു രാധാകൃഷ്ണനെ അനുവദിക്കരുതെന്ന സരിതയുടെ ആവശ്യവും കമ്മീഷന്‍ തള്ളി. അതേസമയം, അതിനിടെ കേസിലെ മെറ്റൊരു പ്രതി ടെനി ജോപ്പന്‍ ഇന്ന് കമ്മിഷന് മുമ്പാകെ ഹാജരായില്ല. തൊണ്ട വേദനയാണെന്നും അതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് ജോപ്പന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.  ഈ മാസം 18ാം തിയ്യതിയിലെ സിറ്റിംഗില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും അഭിഭാഷകര്‍ ഹാജരാവണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.