ഐ ഐ ടി ഭൂമി കൈമാറ്റം അടുത്ത മാസം 15നകം പൂര്‍ത്തീകരിക്കും: ജില്ലാ കലക്ടര്‍

Posted on: January 14, 2016 11:42 am | Last updated: January 14, 2016 at 11:42 am
SHARE

പാലക്കാട്: ജില്ലയുടെ അഭിമാനമായ ഐ ഐ ടിക്കുള്ള ഭൂമി കൈമാറ്റവും മറ്റ് നടപടികളും അടുത്ത മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ശാസ്ത്രഭവനില്‍ നടന്ന ഐ ഐ ടി-കേന്ദ്ര-സംസ്ഥാന ഉന്നതതല അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായി കലക്ടര്‍ പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രതിനിധിയായാണ് കലക്ടര്‍ പങ്കെടുത്തത്. സ്ഥലമേറ്റടുപ്പിന് ജില്ല നടത്തുന്ന യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ പ്രതേ്യക അഭിനന്ദനം ലഭിച്ചു. ഇത് സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ യോഗത്തില്‍ വിവരിച്ചു.
സമ്മതപത്രം നല്‍കിയ 311 ആധാരങ്ങളില്‍ 65 ആധാരങ്ങളിലായി 69. 76 ഏക്കര്‍ ഭൂമിയാണ് ഐ ഐ ടി ഭൂമി രജിസ്‌ട്രേഷന്റെ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാറുടെ മേല്‍നോട്ടത്തില്‍ പുതുശ്ശേരി പഞ്ചായത്തിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ഭൂമിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഐ ഐ ടിക്കായി വകയിരുത്തിയിട്ടുള്ള 500 ഏക്കര്‍ ഭൂമിയില്‍ 133 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്ക് പുറമെയുള്ള 366.39 ഏക്കര്‍ സ്വകാര്യഭൂമിയാണ് ചുറ്റുമതില്‍ കെട്ടി രജിസ്റ്റര്‍ ചെയ്ത്‌നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here