കോര്‍പറേഷന്റെ പദ്ധതി നിര്‍വഹണം വളരെ മോശം: ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

Posted on: January 14, 2016 11:13 am | Last updated: January 14, 2016 at 11:13 am
SHARE

കോഴിക്കോട്: സംസ്ഥാനത്തെ മറ്റു നഗരസഭകളെ അപേക്ഷിച്ച് കോഴിക്കോട് കോര്‍പറേഷന്റെ പദ്ധതി നിര്‍വഹണം വളരെ മോശമാണെന്ന് അഞ്ചാം നകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി എ പ്രകാശ്. കലക്ടറേറ്റില്‍ നടന്ന സിറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തില്‍ കോര്‍പറേഷനെ അപേക്ഷിച്ച് ഭേദപ്പെട്ട അവസ്ഥയാണങ്കിലും സംസ്ഥാന തലത്തില്‍ മെച്ചമെല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പറേഷനാണ് ഇതിനകം സിറ്റിംഗ് നടത്തിയത്

2014-15ല്‍ കോര്‍പറേഷന്റെ പദ്ധതികളില്‍ 55 ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ജനറല്‍ വിഭാഗത്തില്‍ 54 ശതമാനവും പ്രത്യേക ഘടക പദ്ധതി വിഭാഗത്തില്‍ 55 ശതമാനവുമാണ് നിര്‍വഹിച്ചത്. 2014-15ല്‍ 1300 പ്രൊജക്ടുകളില്‍ 1000ഉം പൊതുമേഖലാ പദ്ധതികളായിരുന്നു. ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം ആരാഞ്ഞപ്പോള്‍ മതിയായ ജീവനക്കാരുടെ അഭാവമാണ് പദ്ധതി നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുന്നതെയാരുന്നു മറുപടി. കെ എസ് ഇ ബിയും കോര്‍പറേഷനും തമ്മില്‍ ബന്ധം സുഖകരമല്ലാതിരുന്നത് കൊണ്ട് തെരുവ് വിളക്കുകള്‍ കത്തുന്നില്ല. രണ്ട് അസിസ്റ്റന്റ് എന്‍ജീനിയര്‍മാര്‍ അവധിയിലാണ്. മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു. വാഹനങ്ങള്‍ പലതും സമയത്ത് റിപ്പയര്‍ ചെയ്യുന്നില്ല. ട്രഷറി നിയന്ത്രണവും പദ്ധതിവിനിയോഗത്തെ ബാധിക്കുന്നതായി കോര്‍പറേഷന്‍ ന്യായങ്ങള്‍ നിരത്തുന്നതായി കമ്മീഷന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ 2014-15 ല്‍ 361 പ്രൊജക്ടുകളില്‍ 43എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. 66 ശതമാനമാണ് ആകെ പദ്ധതി വിനിയോഗം. പ്ലാന്‍ ഫണ്ടില്‍ 75 ശതമാനമാണ് വിനിയോഗിച്ചത്. റോഡുകളുടേയും കുടിവെള്ള പ്രവൃത്തികളുടേയും പ്രൊജക്ടുകള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ സ്ഥിതിയും കാര്യക്ഷമല്ല. ഗ്രാമസഭകളിലെ പങ്കാളിത്തം കുറവാണ്. പങ്കെടുക്കുന്നവരില്‍ അധികവും സ്ത്രീകളാണ്. പൊതുവായ വികസനത്തെ കുറിച്ച് ഗ്രാമസഭകളില്‍ കാര്യമായ ചര്‍ച്ചയുണ്ടാകുന്നില്ല,. പദ്ധതികളില്‍ കൂടുതലും ഗുണഭോക്തൃ കമ്മിറ്റികളാണ് നടത്തുന്നത്. പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതോടൊപ്പം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ സെക്രട്ടറി സോമനും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here