Connect with us

Kozhikode

ഗ്രാന്റ് കേരളാ ആയുര്‍വേദ ഫെയര്‍-2016 സംഘടിപ്പിക്കുന്നു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ മേള മഹാമേളയാക്കുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ഗ്രാന്റ് കേരളാ ആയുര്‍വേദ ഫെയര്‍-2016 സംഘടിപ്പിക്കുന്നു. ആയുര്‍വേദ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജില്‍ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായുള്ള ക്യാംപുകള്‍ 14മുതല്‍ 28വരെ എല്ലാ ജില്ലകളിലും നടക്കും. സെമിനാറുകള്‍, റോഡ്‌ഷോ, ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ രോഗ പരിശോധന, ചികിത്സാനിരക്കില്‍ ഇളവുകള്‍, ഔഷധ സസ്യപ്രചരണം (ആയുര്‍വേദ ആരാമം പദ്ധതി) എന്നിവയാണ് പ്രധാന പരിപാടികള്‍. കോഴിക്കോട്ടെ പരിപാടി നാളെ ഉച്ചയ്ക്ക് ബീച്ചില്‍ നടക്കും.
ലയണ്‍സ് പാര്‍ക്കില്‍നിന്ന് വിളംബരജാഥയായി തുടങ്ങി ബീച്ചിലെത്തിയാണ് ജില്ലതല ഉദ്ഘാടനം നടക്കുക. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Latest