സി പി എമ്മിന്റെ മതേതര നിലപാട് അവസരവാദം: സുധീരന്‍

Posted on: January 14, 2016 10:41 am | Last updated: January 14, 2016 at 10:41 am
SHARE

തിരൂര്‍: സി പി എമ്മിന്റെ മതേതര നിലപാടുകള്‍ അവസരവാദമാണെന്നും മതേതര കക്ഷികളെ ഭിന്നിപ്പിച്ച് വര്‍ഗീയ ശക്തികളെ പിന്തുണക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നതെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജന രക്ഷായാത്രക്ക ്തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്വത്തെ എതിര്‍ക്കുന്ന സി പി എം അധികാരത്തില്‍ എത്തിയാല്‍ കുത്തകകളുമായി കൂട്ടുകൂടുകയാണ്.
കേരളത്തില്‍ മതേതരത്വം പ്രസംഗിക്കുന്ന സി പി എം ബീഹാറില്‍ മതേതരത്വ സഖ്യത്തെ പിളര്‍ത്താനാണ് ശ്രമിച്ചത്. കേരളത്തിലെ സി പി എം മതേതരത്വം അവസരവാദ കൂട്ടുകെട്ടിന്റേതാണ്. സി പി എം തത്വങ്ങള്‍ അവസരപരമായ നിലപാടുകളാണ് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചു വന്നത്. കേരള ജനത മതേതര മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ ഒരു നിലപാടും പുറത്തു പോയാല്‍ മറ്റൊരു നിലപാടും ഇവര്‍ സ്വീകരിക്കുന്നത്. മുതലാളിത്വത്തിനെതിരെ ഒരു വശത്ത് സംസാരിക്കുകയും അധികാരം കിട്ടുന്ന സ്ഥലങ്ങളിലെല്ലാം മുതലാളിത്വത്തിന് അടിമപ്പെടുകയാണ് സി പി എം ചെയ്തു വരുന്നത്.
ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായ മുന്നേറ്റമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കണം. അന്തമായ കോണ്‍ഗ്രസ് വിരോധം വെച്ചു പുലര്‍ത്തി സി പി എം-ബി ജെ പി സഹകരണമാണ് പലകോണുകളിലും നടന്നു വരുന്നത്. ഫാസിസ്റ്റ് വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം അക്രമ രാഷ്ട്രീയത്തിനതിരെയും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കുമെതിരെയുള്ള നിലപാടുകളാണ് ജനരക്ഷയാത്രയില്‍ ഉയര്‍ത്തുന്നതെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ ്പി രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മുട്ടി എം എല്‍ എ, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സി മൊയ്തീന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here