താനൂര്‍ ബ്ലോക്കിന്റെ വികസന സെമിനാര്‍ 19ന്

Posted on: January 14, 2016 10:39 am | Last updated: January 14, 2016 at 10:39 am
SHARE

താനൂര്‍: താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ താനൂരില്‍ നടപ്പാക്കിയ വികസനവും നടന്നു കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണവും ഇനിയും നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാക്രമവും നിശ്ചയിക്കുന്നതിന് താനൂര്‍ എം എല്‍ എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന കമ്മിറ്റി യോഗത്തില്‍ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലെ വികസന പദ്ധതികള്‍ അവതരിപ്പിച്ചു.
പ്രസ്തുത യോഗത്തിന്റെ തീരുമാന പ്രകാരം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ണയിക്കുന്നതിന് ഈ മാസം 19ന് താനൂര്‍ നഗരസഭാ പരിസരത്ത് വികസന സെമിനാര്‍ സംഘടിക്കുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി കെ എം ബാപ്പു ഹാജി, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി കെ സുബൈദ, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുര്‍റസാഖ്, ഇ സുബൈര്‍, താനൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി എം അശ്‌റഫ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here