ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പര; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: January 14, 2016 10:17 am | Last updated: January 15, 2016 at 8:59 am

blasts-indonesiaജക്കാര്‍ത്ത:ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പരയും വെടിവെപ്പും. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ പോലീസുകാരാണ്.

യുഎന്‍ ഓഫീസിനു സമീപമാണ് സ്‌ഫോടനം നടന്നത്. ആറ് സ്‌ഫോടനങ്ങളാണ് നടന്നത്. സംഭവ സഥലത്ത് വെടിവെപ്പ് നടക്കുന്നതായി പ്രാദേശികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരര്‍ തിയറ്ററില്‍ ഒളിച്ചിരിക്കുന്നതായും പൊലീസ് തിയറ്റര്‍ വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

jakarta-blasts_ജക്കാര്‍ത്തയിലേത് ഭീകരാക്രമണമാണെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. രാജ്യവും ജനവും ആക്രമണത്തെ ഭയക്കുന്നില്ലെന്നും ഇതുകൊണ്ടൊന്നും രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാകിസ്താന്‍, തുര്‍ക്കി എംബസികള്‍ക്ക് സമീപം സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദികളാണെന്നാണ് നിഗമനം.