മായാവതിയുടെ പ്രീതിക്കായി ഫോട്ടോ പോസ്റ്റ് ചെയ്തത് പുലിവാലായി

Posted on: January 14, 2016 5:30 am | Last updated: January 14, 2016 at 12:30 am
SHARE

mayawati-picലക്‌നോ: മായാവതിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട ബി എസ് പി നേതാവിന്റെ സ്ഥാനാര്‍തിഥ്വം റദ്ദ് ചെയ്തു. 2017ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് സംഗീതാ ചൗധരിക്ക് ഈ ഗതിയുണ്ടായത്. അച്ചടക്ക നടപടിയെന്ന നിലക്ക് സംഗീതയുടെ സ്ഥാനാര്‍തിഥ്വം റദ്ദ് ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സംഗീതാ ചൗധരിയും മക്കളും ബി എസ് പിയുടെ പരമാധികാരി മായാവതിയുടെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രം നേതാവ് തന്നെ ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. ഇത് മായാവതിയെ രോഷാകുലയാക്കിയെന്നും ഇത് പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്നും ബി എസ് പി ജില്ലാ പ്രസിഡന്റ് അരവിന്ദ് ആദിത്യ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മദിച്ചു.
അട്രൗളി സീറ്റിലേക്ക് മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി ധാരണ. സംഗീതയുടെ ഭര്‍ത്താവ് ധര്‍മേന്ദ്ര ചൗധരിയാണ് ഈ സീറ്റില്‍ മത്സരിച്ചിരുന്നത്. 2015 ജനുവരിയില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ സീറ്റ് ഭാര്യക്ക് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഈ തീരുമാനമാണ് ഇപ്പോള്‍ റദ്ദ് ചെയ്തത്.
മായാവതിയെ രോഷാകുലയാക്കാനാല്ല അത് ചെയ്തത്. അദ്ദേഹം എന്റെ കൂടെയുണ്ടെന്നും ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കാണിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും സംഗീതാ ചൗധരി വ്യക്തമാക്കി. അച്ചടക്കത്തിന് വിരുദ്ധമായി സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.