ടിവിയിലെ തൂങ്ങിമരണം അനുകരിച്ചു; 11 വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

Posted on: January 14, 2016 12:29 am | Last updated: January 14, 2016 at 12:29 am
SHARE

hangമുംബൈ: ടെലിവിഷന്‍ പരിപാടിയിലെ തൂങ്ങിമരണം അനുകരിക്കുന്നതിനിടയില്‍ 11 വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ മറാത്തവാഡയിലാണ് ദാരുണ സംഭവം നടന്നത്. മുതിര്‍ന്ന സഹോദരിയെ കയറുപയോഗിച്ച് ടിവിയില്‍ സ്ഥിരം കാണുന്ന പരിപാടിയിലെ സംഘട്ടന രംഗം അഭിനയിച്ച് കാണിക്കാനുള്ള സാജിദ് വാജിദ് എന്ന നാലാം ക്ലാസുകാരന്റെ ശ്രമം അപകടം വരുത്തിവെക്കുകയായിരുന്നു.
ബീഡ് ജില്ലയിലെ അംബജോഗായ് നഗരത്തിലാണ് സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്താണ് കയര്‍ ഉപയോഗിച്ച് തൂങ്ങുന്നതായി സാജിദ് അഭിനയിച്ച് കാണിക്കാന്‍ ശ്രമിച്ചത്. ഇത് കാര്യത്തിലാകുകയായിരുന്നു.
കെട്ട് കഴുത്തില്‍ ശക്തിയായി കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകട മരണത്തിനാണ് പൊലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് സൈക്കിള്‍ വേണമെന്ന ആവശ്യം പറഞ്ഞിട്ടും വാങ്ങി നല്‍കാത്തതിന്റെ നിരാശയും കുട്ടിക്ക് ഉണ്ടായിരുന്നുവെന്നും ആത്മഹത്യ ശ്രമമാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.