ലോട്ടറി വ്യാപാര സ്ഥാപനത്തില്‍ മോഷണം: രണ്ടുപേര്‍ പിടിയില്‍

Posted on: January 14, 2016 5:15 am | Last updated: January 14, 2016 at 12:18 am
SHARE

തൊടുപുഴ: ലോട്ടറി വ്യാപാര സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലായി. തമിഴ്‌നാട് പളനി ബാലസമുദ്രം ലക്ഷ്മണന്‍ മണി (31), തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാളിമുത്തു (18) എന്നിവരാണ് പിടിയിലായത്. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ലോട്ടറി വ്യാപാരം ചെയ്യുന്ന പാര്‍വതി മുത്തുവിന്റെ കടയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ സൂക്ഷിച്ചിരുന്ന 43,000 രൂപ മോഷണം പോയതായി മനസ്സിലായത്. പൂട്ടുകളൊന്നും തകര്‍ക്കാതെ നടന്ന മോഷണം സംബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ ഒരാഴ്ചയായി ജോലി ചെയ്തിരുന്ന കാളിമുത്തുവിനെ ചോദ്യം ചെയ്തത്. കാളിമുത്തു താമസിക്കുന്ന വാടക മുറിയുടെ സമീപത്ത് താമസക്കാരനായ ലക്ഷ്മണനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലക്ഷ്മണന്‍ മേസ്തിരി പണിക്കാരനാണ്. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ ഇരുവരുടെയും ചിത്രം പതിഞ്ഞത് മോഷ്ടാക്കളെ തിരിച്ചറിയുന്നതിന് സഹായകരമായി.

LEAVE A REPLY

Please enter your comment!
Please enter your name here