സിദാനെ സഹായിക്കാന്‍ കാര്‍ലോസ്

Posted on: January 14, 2016 6:11 am | Last updated: January 14, 2016 at 12:12 am
SHARE

Carlos-Zidaneമാഡ്രിഡ്: സിനദിന്‍ സിദാന്‍ പരിശീലകനായ റയല്‍മാഡ്രിഡിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസെത്തുന്നു. റയലില്‍ തന്റെ സഹതാരമായിരുന്ന കാര്‍ലോസിന്റെ സേവനം തേടിയ സിദാന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
റയലുമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് വെളിപ്പെടുത്തിയ കാര്‍ലോസ് ബാഴ്‌സലോണയില്‍ കളിക്കുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറെ റയലിലെത്തിക്കുമെന്ന് പറഞ്ഞു.
നെയ്മര്‍ വളരെ ചെറുപ്പമാണ്. അയാളെ ഞാന്‍ റയലിലെത്തിക്കും. അടുത്ത വര്‍ഷം നെയ്മര്‍ ലോകഫുട്‌ബോളറാകുന്നത് കാണാം – കാര്‍ലോസ് പറഞ്ഞു.
സ്പാനിഷ് കോച്ച് റാഫേല്‍ ബെനിറ്റസിന്റെ പിന്‍ഗാമിയായിട്ടാണ് സിദാന്‍ റയലിന്റെ പരിശീലക സ്ഥാനമേല്‍ക്കുന്നത്. അരങ്ങേറ്റത്തില്‍ ഡിപ്പോര്‍ട്ടീവോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് റയലില്‍ സിദാന്‍ യുഗം ആരംഭിച്ചു.
ഗാരെത് ബെയിലിന്റെ ഹാട്രിക്കായിരുന്നു മത്സരത്തിലെ സവിശേഷത. ഡ്രസിംഗ് റൂമിലെ ലീഡറായ സിദാന് മികച്ച പരിശീലകനാകാന്‍ സാധിക്കുമെന്ന് റോബര്‍ട്ടോ കാര്‍ലോസ് വിശ്വസിക്കുന്നു. വ്യക്തിപരമായി കളിക്കാരോട് ഊഷ്മള ബന്ധം സൃഷ്ടിക്കാന്‍ സിദാന് സാധിക്കും. ഇത് ടീമിന്റെ അടിത്തറക്ക് ഉറപ്പ് നല്‍കുമെന്നും കാര്‍ലോസ്. സിദാന് കീഴില്‍ ഗാരെത് ബെയില്‍ അടുത്ത വര്‍ഷം ലോകഫുട്‌ബോളറായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും കാര്‍ലോസ്.

LEAVE A REPLY

Please enter your comment!
Please enter your name here